ന്യൂഡല്‍ഹി: ഡെങ്കിപ്പനിയില്‍ നിന്ന് രോഗ മുക്തി നേടിയ ഗ്രേറ്റര്‍ നോയിഡ സ്വദേശിയില്‍ അപൂര്‍വ ഫംഗസ് ബാധ (മ്യുകോര്‍മൈകോസിസ്) കണ്ടെത്തി.
നേരത്തെ, കോവിഡ് രോഗ മുക്തരായവരില്‍ ഇത്തരത്തില്‍ കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന ഫംഗസ് ബാധയുമായി നിരവധി പേര്‍ ചികിത്സ തേടിയിരുന്നു.
15 ദിവസം മുമ്പ് രോഗമുക്തി നേടിയ താലിബ് മുഹമ്മദാണ് ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഒരു കണ്ണിലെ കാഴ്ച പെട്ടെന്ന് നഷ്ടപ്പെട്ടതിടര്‍ന്ന്നെ തു താലിബ് ചികിത്സ തേടി എത്തിയപ്പോഴാണ് അപൂര്‍വ ഫംഗസ് ബാധ ശ്രദ്ധയില്‍പെട്ടതെന്ന് ആശുപത്രിയിലെ സീനിയര്‍ ഇ.എന്‍.ടി കണ്‍സള്‍ട്ടന്‍റ് ഡോ. സുരേഷ് സിങ് നരൂക പറഞ്ഞു. ഡെങ്കി മുക്തരായവരില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണിത്.