തൊടുപുഴ: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി. ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്. ജലനിരപ്പ് വീണ്ടും ഉയർന്നതിനാൽ ഡാമിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
ഇടുക്കി ഡാം ഇന്ന് തുറക്കാൻ സാധ്യതയുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ ജലനിരപ്പ് 2398.74 അടിയായി. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാണ്. റെഡ് അലേർട്ട് പരിധിയായ 2399.03 അടിയിൽ എത്തിയാൽ ചെറുതോണി അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറക്കും. പെരിയാറിൻ്റെ തീരത്ത് താമസിക്കുന്നവർക്ക് നൽകിയ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.