ആമസോണ്‍ പ്രൈമില്‍ ഇനി 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാം.ഐഓഎസ് ഉപകരണങ്ങളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ.നിലവില്‍ ചില പരിപാടികളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ.
ഇത് ആദ്യമായാണ് ഒരു ഓടിടി പ്ലാറ്റ്ഫോം ഇത്തരം ഒരു സൗകര്യം ഒരുക്കുന്നത്. നെറ്റ്ഫ്ളിക്സിലും മറ്റ് പ്ലാറ്റ്ഫോമുകളിലും സ്ക്രീന്‍ ഷോട്ട് എടുക്കുന്നത് ബ്ലോക്ക് ചെയ്യുന്നുണ്ട്. മറ്റൊരു കാര്യം ആമസോണ്‍ പ്രൈമില്‍ വരുന്ന സിനിമയിലെ രംഗങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കില്ല. ദി വൈല്ഡ്സ്, ഇന്‍വിന്‍സിബിള്‍, ഫെയര്‍ഫാക്സ് പോലുള്ള പരിപാടികളുടെ രംഗങ്ങളാണ് പങ്കുവെക്കാനാവുക.
ആമസോണ്‍ പ്രൈമില്‍ ഒരു സീരീസ് കാണുകയാണെന്നിരിക്കട്ടെ. മറ്റ് കണ്‍ട്രോളുകള്‍ക്കൊപ്പം ഷെയര്‍ ക്ലിപ്പ് ടൂളും കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് നിര്‍മിക്കപ്പെടും. ഇത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കാം. ആപ്പിളിന്റെ ബില്‍റ്റ് ഇന്‍ ഷെയറിങ് ഫീച്ചര്‍ ഉപയോഗിച്ചാണ് ഇത് പങ്കുവെക്കുക. ഐ മെസേജ് വഴിയോ മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലോ വീഡിയോ പങ്കുവെക്കാം.