തിരുവനന്തപുരം: ഡിസംബർ ഏഴിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി സംസ്ഥാനത്തെ മൂന്ന് ജില്ല പഞ്ചായത്ത് വാർഡുകളിലും രണ്ട് കോർപറേഷൻ വാർഡുകളിലും ഉൾെപ്പടെ 32 തദ്ദേശ വാർഡുകളിലേക്കുള്ള ഉപെതരഞ്ഞെടുപ്പ് വിജ്ഞാപനം സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ പുറപ്പെടുവിച്ചു.
ഡിസംബർ ഏഴിന് വോട്ടെടുപ്പും എട്ടിന് വോട്ടെണ്ണലും നടക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 19 വരെ രാവിലെ 11നും മൂന്നിനുമിടയിൽ നാമനിർദേശ പത്രിക സ്വീകരിക്കും. സൂക്ഷ്മപരിശോധന 20ന് നടക്കും. 22 വരെ സ്ഥാനാർഥിത്വം പിൻവലിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും െതരഞ്ഞെടുപ്പ്.