നെടുമ്പാശ്ശേരി: യാത്രക്കാർ കൂടിയിട്ടും ആഭ്യന്തര യാത്രനിരക്കുകൾ കുറക്കാതെ വിമാനകമ്പനികൾ. ഇപ്പോൾ വിമാനങ്ങളിൽ പൂർണമായി യാത്രക്കാരെ അനുവദിക്കുന്നുണ്ട്. പല വിമാനങ്ങളിലും 95 ശതമാനം വരെ യാത്രക്കാരുമുണ്ട്.
വ്യോമയാന ഇന്ധനവില നിത്യേന കുതിച്ചുയരുന്നതാണ് നിരക്ക് കുറക്കാൻ തടസ്സമെന്നാണ് വിമാനകമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. സാധാരണ വിമാനകമ്പനികൾ ഇടക്കിടെ നിരക്കുകൾ കുറച്ചുള്ള പാക്കേജുകൾ പ്രഖ്യാപിക്കാറുള്ളതാണ്. ഇപ്പോൾ ഇതിനും തയാറാകുന്നില്ല.