ദുബായ്: ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ദുബായ് എക്‌സ്‌പോ വേദിയിലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളില്‍ ഒന്നാണ് യുഎഇയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ദ്രുതഗതിയിലുള്ള ആര്‍ടി-പിസിആര്‍ ടെസ്റ്റ് ആവശ്യകത നീക്കം ചെയ്യാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ യുഎഇയുടെ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിച്ചിട്ടുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ അറിയിച്ചു.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നതും ഇന്ത്യന്‍ വാക്‌സിനുകള്‍ക്ക് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതും കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരിക്കുന്നത്.