ഒറ്റമരത്തിൽ കായ്ച്ചത് അഞ്ച് വ്യത്യസ്ത പഴങ്ങൾ. ആസ്ട്രേലിയയിലെ കിയല്ല ഗ്രാമത്തിലെ ഹുസാം ഷറഫ് എന്നയാളുടെ തോട്ടത്തിലാണ് ഈ അപൂർവ്വ സംഭവം. ഇതോടെ യുവാവിനെ തേടി ഗിന്നസ് െറക്കോർഡുമെത്തി.പ്ലം, ബദാം, ആപ്രികോട്ട്, പീച്ച്, ചെറി എന്നിവയാണ് ഹുസാം ഷറഫ് ഒറ്റമരത്തിൽ ഗ്രാഫ്റ്റ് ചെയ്തെടുത്തത്.
പുതുതലമുറയ്ക്ക് സമാധാനത്തിൻറെയും സഹവർത്തിത്വത്തിൻറെയും സന്ദേശം നൽകാനാണ് ഇത്തരത്തിൽ പല വിധങ്ങളായ ശിഖരങ്ങളും ഇലകളും ഫലങ്ങളും ഒരു മരത്തിൽ ഉണ്ടാക്കിയതെന്ന് ഹുസാം ഷറഫ് പ്രതികരിച്ചു.
സമൂഹത്തിലെ നാനാത്വത്തെയും പരസ്പര ബഹുമാനത്തെയും ഒരുമിച്ചുള്ള പ്രവർത്തനത്തെയും ഈ മരം അതിൻറെ വൈവിധ്യങ്ങൾ കൊണ്ട് അടയാളപ്പെടുത്തുന്നുണ്ട്. മരത്തിൻറെ വലിയ ശിഖിരങ്ങൾ ജനങ്ങളെ തമ്മിൽ ഒന്നിപ്പിക്കുന്ന പ്രകൃതിയെ സൂചിപ്പിക്കുന്നുവെന്നും ഹുസാം ഷറഫ് പറഞ്ഞു.