ഫെര്‍മെന്റ് ചെയ്ത സോയാബീനില്‍ നിന്നും ബീന്‍സില്‍ നിന്നും ഉണ്ടാക്കുന്ന സോയാസോസ് ഇന്ന് നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാണ്..സോയാസോസ് ആരോഗ്യകരമാണ് എന്നാണ് പലരുടെയും പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന പദാർത്ഥമാണെന്ന് ഓർക്കണം.
സ്തനാര്‍ബുദ സാധ്യത വര്‍ധിക്കുന്നതോടൊപ്പം, സോയാ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയ ഐസോഫ്ലേവനുകള്‍ സ്തനാര്‍ബുദ കോശങ്ങള്‍ പെരുകാന്‍ കാരണമാകുന്നു. സ്ത്രീകളിലെ ആര്‍ത്തവചക്രത്തെ ഇത് ബാധിക്കുന്നു.
തൈറോയ്ഡ്
സോയാസോസില്‍ ഗോയിട്രോജനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഹോര്‍മോണുകളെ ബാധിക്കുന്ന ഒരുതരം ഐസോഫ്ലേവനുകള്‍ ആണ്. ഇത് ഹൈപ്പര്‍തൈറോയ്ഡിസത്തിനു കാരണമാകുന്നു.
സ്പേം കൗണ്ടിനെ ബാധിക്കുന്നു
സോയാസോസിന്റെ പതിവായ ഉപയോഗം ബീജത്തിന്റെ എണ്ണത്തെ ബാധിക്കുന്നു. ഈസ്ട്രജന് ഹോര്‍മോണിനെയും ബാധിക്കുന്നു. പുരുഷന്മാരിലെ പ്രത്യുല്പാദനത്തെ ഇത് ദോഷകരമായി ബാധിക്കുന്നു.
4 എംഎസ്ജി (അജിനോമോട്ടോ)
സോയാസോസിലടങ്ങിയ ചേരുവകള്‍ നാഡികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. സോയാസോസില്‍ കൂടിയ അളവില്‍ അടങ്ങിയ ഗ്ലൂട്ടമിക് ആസിഡ് വളരെയധികം വിഷാംശം അടങ്ങിയതാണ്. രുചി കൂട്ടാന്‍ മോണോ സോഡിയം ഗ്ലൂട്ടമേറ്റ് (MSG) എന്ന അജിനോമോട്ടോയും സോയാസോസില്‍ ചേര്‍ക്കുന്നുണ്ട്.
മാംസ്യത്തിന്റെ ദഹനം തടസ്സപ്പെടുന്നു.ദഹനപ്രശ്നങ്ങള്‍ക്കും സോയാസോസ് കാരണമാകുന്നു. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയിലെ ട്രിപ്സിന്‍ ഇന്‍ഹിബിറ്റേഴ്സിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്.
ഹൃദയസംബന്ധമായ രോഗങ്ങള്‍ കൂട്ടുന്നു
സോയാസോസില്‍ കൂടിയ അളവില്‍ അടങ്ങിയ ഉപ്പ് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടുന്നു. രക്തസമ്മര്‍ദം പെട്ടെന്ന് ഉയരാനും ഇത് കാരണമാകുന്നു.ഇതിലെ ചേരുവകള്‍ ഗര്‍ഭിണികള്‍ക്കും ദോഷം ചെയ്യും. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും.സോയാസോസിലടങ്ങിയ ഓക്സലേറ്റുകള്‍ കിഡ്നി സ്റ്റോണിനു കാരണമാകുന്നു. കൂടാതെ ഫൈറ്റോ ഈസ്ട്രജന് വൃക്കകളുടെ പ്രവര്‍ത്തനത്തകരാറിനു കാരണമാകുന്നു.