ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. വ്യായാമത്തോടൊപ്പം ഡയറ്റിലും പ്രത്യേകം ശ്രദ്ധ നൽകണം. ശരിയായ ഡയറ്റ് തെരഞ്ഞെടുക്കുന്നതിൽ ആണ് ഭൂരിഭാഗം പേർക്കും വീഴ്ച സംഭവിക്കുന്നത്. ഏതു ഡയറ്റ് പിന്തുടരണം എന്നോ ഡയറ്റിൽ ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നോ ധാരണയില്ല. ജ്യൂസ് കുടിച്ചുകൊണ്ട് തടി കുറയ്ക്കാൻ പലരും ശ്രമിക്കാറുമുണ്ട്. എന്നാൽ ഏത് ജ്യൂസ് ആണ് കുടിക്കേണ്ടത് എന്നറിയാമോ? ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ പാനീയമാണ് മാതളനാരങ്ങ ജ്യൂസ്.
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ മാതള നാരങ്ങ ശരീരത്തിലെ മെറ്റബോളിസം വർധിപ്പിച്ച് തടികുറക്കാൻ സഹായിക്കുന്നു. ഉപാപചയ പ്രക്രിയ വേഗത്തിലായാൽ കൊഴിപ്പ് വളരെ പെട്ടെന്ന് തന്നെ എരിച്ചുകളയും.
ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇവ. ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. വിശപ്പും ആസക്തിയും കുറയ്ക്കുന്നതിലൂടെ ദിവസം മുഴുവൻ വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും.അതിലൂടെ അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാവും.
ആരോഗ്യഗുണങ്ങൾക്ക് പേരുകേട്ട പോളിഫിനോൾസ് അടങ്ങിയതാണ് ജ്യൂസിൽ. ഈ സംയുക്തങ്ങൾ ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പ് കത്തുന്നത് വർദ്ധിപ്പിക്കാനും സഹായിക്കും. കൂടാതെ, മാതളനാരങ്ങ ജ്യൂസിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും.
പോഷക സമൃദ്ധമായ പാനീയം
മാതളനാരങ്ങ ജ്യൂസിൽ കലോറി കുറവാണെന്ന് മാത്രമല്ല, വിറ്റാമിനുകൾ സി, കെ, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ആരോഗ്യം നിലനിർത്താൻ ഈ പോഷകങ്ങൾ നിർണായകമാണ്.
നാരുകൾ
മാതളനാരാങ്ങാ ജ്യൂസിൽ അടങ്ങിയിരിക്കുന്ന നാരുകൾ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുവാൻ സഹായിക്കും. ദഹന പ്രവർത്തനങ്ങൾ സുഗമാക്കി കലോറി എരിക്കാൻ സഹായിക്കുന്ന വിധത്തിലാണ് നാരുകളുടെ പ്രവർത്തനം. അതോടൊപ്പം കുടലിന്‍റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. കൂടാതെ, മാതളനാരത്തിലെ പഞ്ചസാര വേഗം ദഹിക്കുന്നതാണ്. ഇത് നിങ്ങളുടെ ഊർജം വീണ്ടെടുക്കുവാനും ഡയറ്റ് സമയത്തെ ക്ഷീണം കുറയ്ക്കുവാനും സഹായിക്കുന്നു.
താരതമ്യേന കുറഞ്ഞ കലോറി
ഭക്ഷണം നിയന്ത്രിക്കുന്ന സമയത്ത് കലോറിയുടെ അളവ് പേടിപ്പിക്കുന്ന ഒന്നാണ്. ഇവിടെയും മാതളനാരങ്ങ നിങ്ങളുടെ രക്ഷകനായി എത്തും. നൂറു ഗ്രാം മാതളനാരങ്ങയിൽ 83 കലോറി ആണുള്ളത്. കുറഞ്ഞ അളവിൽ മാത്രം കലോറി എത്തുന്നതിനാൽ നിങ്ങൾക്ക് ധൈര്യമായി കഴിക്കാം. വയറു നിറഞ്ഞിരിക്കുന്ന തോന്നലുണ്ടാക്കുന്നതിനാൽ അനാവശ്യമായി മറ്റു ഭക്ഷണങ്ങൾ കഴിക്കേണ്ട ആവശ്യവും വരുന്നില്ല,
ഭാരം കുറയ്ക്കുവാനായി മാത്രമല്ല. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുവാനും മാതളനാരങ്ങയും അതിന്‍റെ ജ്യൂസും സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിന്‍റെ ഉയര്‍ന്ന സാന്നിധ്യം അനീമിയ ഇല്ലാതാക്കി ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ സഹായിക്കുന്നു. കൊളസ്ട്രോൾ, അമിത രക്ത സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുവാനും ക്യാന്‍സർ സാധ്യതകൾ ഒരു പരിധി വരെ തടയുവാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും മാതളനാരങ്ങ ഫലപ്രദമാണ്.
content highlight: drinking-pomegranate-juice