“സല്ലാപം” എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജുവാരിയറും.പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഇവർ ഏകദേശം ഒരേ സമയത്താണ് സിനിമയില്‍ എത്തുന്നത്.
വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാവുകയായിരുന്നു. പിന്നീട് സിനിമയിലെ നായകനും നായികയും ജീവിതത്തില്‍ ഒന്നാവുകയുമായിരുന്നു. പ്രേക്ഷകര്‍ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇത്. പിന്നീട് 17 വര്‍ഷത്ത വിവാഹജീവിതം 2015ല്‍ ഇരുവരും അവസാനിപ്പിക്കുകയും ചെയ്തു.
ദിലീപുമായി ബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ തന്നെ മഞ്ജു സിനിമയില്‍ സജീവമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ആദ്യത്തെ മഞ്ജുവിനെയല്ലായിരുന്നു പ്രേക്ഷകർ അല്ല രണ്ടാം വരവില്‍ കണ്ടത്.ഈ വരവ് യുവാക്കൾക്ക് പ്രചോദനമാവുകയും മഞ്ജുവിന് ആരാധകർ കൂടുകയും ചെയ്തു.പരസ്പരം പഴി ചാരാതെയും യാഥാര്‍ത്ഥത്തില്‍ ദാമ്പത്യത്തില്‍ സംഭവിച്ചത് എന്താണെന്നും വെളിപ്പെടുത്താതെയാണ് ഇരുവരും വേര്‍പിരിഞ്ഞത്.
മുന്‍പ് ഒരു അഭിമുഖത്തില്‍ മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കുമോ എന്ന് ദിലീപിനോട് ചോദിച്ചപ്പോള്‍ മഞ്ജുവിനോട് തനിക്ക് ശത്രുതയില്ലെന്നും അങ്ങനെയൊരു ചിത്രം വന്നാല്‍ തീര്‍ച്ചയായും അഭിനയി്ക്കുമെന്നായിരുന്നു ദിലീപ് പറഞ്ഞത്.എന്നാല്‍ മഞ്ജുവിനോട് ഇതേ ചോദ്യം മറ്റൊരഭിമുഖത്തിൽ ചോദിച്ചപ്പോള്‍ ആ വിഷയം നമുക്ക് സംസാരിക്കേണ്ടാ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
എന്നാല്‍ ഇപ്പോഴിതാ, ഇരുവരും ഒന്നിക്കുന്ന ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് സിനിമാ നിരീക്ഷകനായ ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കിയിരിക്കുന്നത്. ഒരു യൂ ട്യൂബ് ചാനലിലൂടെയാണ് പെല്ലിശ്ശേരി ഈ വിവരം പങ്കുവച്ചത്.
മകളായ മീനാക്ഷിയുടെ വിവാഹത്തിനു മുന്നോടിയായി അച്ഛനും അമ്മയും ചേര്‍ന്നു നല്‍കുന്ന സമ്മാനമാണിതെന്നാണ് പെല്ലിശ്ശേരി വ്യക്തമാക്കുന്നത്. തന്റെ സുഹൃത്താണ് ഈ ചിത്രത്തിന്റെ സംവിധായകനെന്നും അദ്ദേഹം പറയുന്നു. പെല്ലിശ്ശേരിയുടെ വാക്കുകള്‍ ശരിയാണെങ്കില്‍ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ആരാധകരെ തേടിയെത്തുന്ന ദിലീപ് മഞ്ജുവാര്യര്‍ ചിത്രമായിരിക്കും ഇത്.