മനാമ: ജി.സി.സിയിലെ കുട്ടികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലര്‍വാടി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ‘മലര്‍വാടി മഴവില്ല് 2021’ മെഗാ ചിത്രരചനാ മത്സരത്തിൻറെ ഇ-പോസ്റ്റര്‍ പ്രകാശനം ചെയ്തു.
സിഞ്ചിലെ ഫ്രന്‍ഡ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മലര്‍വാടി രക്ഷാധികാരി ജമാല്‍ ഇരിങ്ങല്‍ ഇ-പോസ്റ്റര്‍ പ്രകാശനംചെയ്തു. ചിത്രരചനയെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ചിത്രരചന മത്സരം ഡിസംബര്‍ 17ന് നടക്കും.
കിഡ്സ്, സബ്ജൂനിയര്, ജൂനിയര്‍ എന്നീ മൂന്ന് കാറ്റഗറിയില്‍ നടക്കുന്ന മെഗാ ചിത്രരചന മത്സര വിജയികള്‍ക്ക് ആകര്‍ഷക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് പ്രോഗ്രാം കോഓഡിനേറ്റര്‍ നൗമല്‍ അറിയിച്ചു.