മലയാളി പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം.പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ മിമിക്രി കലാകാരൻ ഹരിശ്രീ യൂസഫ് ആയിരുന്നു എത്തിയത്.
പരിപാടിയിൽ വെച്ച് ഹരിശ്രീ യൂസഫ് തന്റെ ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന വലിയ വിഷമഘട്ടത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. കോവിഡ് കാലം അദ്ദേഹത്തിന്റെ ജീവിതത്തിൽ സൃഷ്ടിച്ച പ്രതിസന്ധിയെ കുറിച്ചും തട്ടിപ്പിന് ഇരയായതിനെ കുറിച്ചും ഷോയിലൂടെ വെളിപ്പെടുത്തുകയാണ് . രണ്ടര കൊല്ലമായി നല്ല വിശേഷങ്ങൾ ഒന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
കടകൾ പൂട്ടിയിരുന്ന സമയത്താണ് ഒരു പരസ്യ ചിത്രത്തിനായി നമ്മുടെ ഒരു സുഹൃത്ത് വിളിക്കുന്നത്. ഞാൻ ചെന്ന് പരിചയപ്പെട്ടു ബന്ധമായി. എന്റെ കാര്യങ്ങൾ ഒക്കെയും അദ്ദേഹം മനസിലാക്കി. അങ്ങനെ ഒരു ദിവസം അവൻ എന്നെ വിളിച്ചു. നമുക്ക് ഒരു ഹോം അപ്ലയൻസ് തുടങ്ങാം എന്ന് പറഞ്ഞു. അങ്ങനെ അയാളെ വിശ്വസിച്ചുകൊണ്ട് ഉള്ള കാശ് മുഴുവനും ഞാൻ അതിൽ കൊണ്ടുപോയി നിക്ഷേപിച്ചു. കടമായിട്ടാണ് കൊടുത്തത്. ഒരു വർഷത്തോളം കൊണ്ട് 28 ലക്ഷത്തോളം കൊടുത്തു. ഭാര്യ വരെ പറഞ്ഞതാണ് കൊടുക്കണ്ട എന്ന്. പക്ഷെ നഷ്ടം സംഭവിച്ചു.
കുറെക്കാലം കഴിഞ്ഞപ്പോൾ ആയാൾ ഫോൺ എടുക്കാതെ വന്നു .ഇയാളെ കുറിച്ച് അന്വേഷിച്ച് ചെന്നപ്പോഴാണ് തട്ടിപ്പ് കാരനാണെന്ന് മനസ്സിലാവുന്നത്. നിലമ്പൂരുള്ള നിരവധി ആളുകളെ ഇയാൾ പറ്റിച്ചിട്ടുണ്ട്. കോടതിയിൽ കേസ് നടക്കുകയാണ്. തെളിവുകളും കാര്യങ്ങളുമൊക്കെ നമ്മുടെ കയ്യിലുണ്ട് . ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ്. തിരികെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഹരിശ്രീ യൂസഫ് പറയുന്നു.