കേരളം : ശബരിമല ദർശനത്തിനായി ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ് സംവിധാനമൊരുക്കുന്നതിൽ ഉടൻ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ആധാർ, തിരിച്ചറിയൽ കാർഡ് എന്നിവയ്ക്കൊപ്പം പാസ്പോർട്ടും ബുക്കിങ്ങിനായി ഉപയോഗിക്കാം. ഓൺലൈൻ ബുക്കിങ്ങിൽ പാസ്പോർട്ട് ഉൾപ്പെടുത്താൻ വെബ് സൈറ്റിൽ മാറ്റം വരുത്തുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം വെബ് സൈറ്റ് ഉപയോഗിക്കുന്നവരുടെ ഡേറ്റാ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. വെർച്ച്വൽ ക്യൂ നടത്തിപ്പ് പോലീസിൽ നിന്നും ദേവസ്വം ബോർഡിന് നൽകണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കവെയാണ് കോടതി നിർദേശം. ഹർജികളിൽ വരുന്ന ബുധനാഴ്ച ഹൈക്കോടതി ഉത്തരവ് പറയും