തിരുവനന്തപുരം:സിപിഎം വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ തവണ ഇരുന്നൂറിൽ താഴെ വനിതാ ബ്രാഞ്ച് സെക്രട്ടറിമാരാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത്തെ സമ്മേളനത്തിൽ തിരഞ്ഞെടുത്തത് 1991 പേരെ. ഏറ്റവും കൂടുതൽ പേർ കോഴിക്കോടാണ്–356 പേർ. കുറവ് വയനാടും–45പേർ.
വിദ്യാർഥികളും വിരമിച്ച ഉദ്യോഗസ്ഥരുമെല്ലാം ബ്രാഞ്ച് സെക്രട്ടറിമാരുടെ കൂട്ടത്തിലുണ്ട്. 35,179 ബ്രാഞ്ചുകളാണ് സിപിഎമ്മിനുള്ളത്. 2273 ലോക്കൽ കമ്മിറ്റികളും 209 ഏരിയ കമ്മറ്റികളുമുണ്ട്. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15നാണ് ആരംഭിച്ചത്. എറണാകുളത്താണു സംസ്ഥാന സമ്മേളനം. തീയതി നിശ്ചയിച്ചിട്ടില്ല. 2022 ഏപ്രിൽ ആദ്യപാതിയിൽ പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കും. വനിതകളെ നേതൃനിരയിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായാണു കൂടുതൽ ബ്രാഞ്ചുകളുടെ ചുമതല നൽകിയതെന്നു സിപിഎം നേതൃത്വം വ്യക്തമാക്കി.