തിരുവനന്തപുരം: 2018ൽ ഡാമുകൾ തുറക്കേണ്ടിവന്നത് അതിതീവ്ര മഴ കാരണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ എം എം മണി. ഡാമുകൾ തുറന്നില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലായിരുന്നു.
2019 ലും 2021 ലും സമാന സാഹചര്യം പല മേഖലകളിലും ഉണ്ടായെന്നും എം എം മാണി ചൂണ്ടിക്കാട്ടി. അപ്രതീക്ഷിതമായി പെയ്‌ത മഴ കണക്കിലെടുക്കാതെ സിഎജി നൽകിയ റിപ്പോർട്ട് ശരിയല്ല. ചില രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും എം എം മാണി വ്യക്തമാക്കി.