ന്യൂഡല്‍ഹി: ഇന്ത്യൻ കോവിഡ് വാക്‌സിനായ കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തി. ശാസ്ത്ര മാസിക ലാന്‍സെറ്റിൻ്റെ വിദഗ്ധസമിതി ഇക്കാര്യം സ്ഥിരീകരിച്ചതായി വാക്‌സിന്‍ വികസിപ്പിച്ച ഹൈദരാബാദ് കമ്പനി ഭാരത് ബയോടെക് അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ അപകടകാരിയായത് കൊറോണ വൈറസിൻ്റെ ഡെല്‍റ്റ വകഭേദമാണ്.
ഇതിനെതിരെ 65.2 ശതമാനം ഫലപ്രാപ്തിയാണ് കോവാക്‌സിനുള്ളത്. ഡെല്‍റ്റയ്‌ക്കെതിരെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡേറ്റ ആദ്യമായി അവതരിപ്പിച്ചത് കോവാക്‌സിനാണെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.
130 കോവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ രോഗലക്ഷണമുള്ളവര്‍ക്കെതിരെ 77.8 ശതമാനം ഫലപ്രദമാണ് എന്ന് കണ്ടെത്തി. കടുത്ത രോഗലക്ഷണമുള്ളവര്‍ക്കെതിരെ 93.4 ശതമാനം ഫലപ്രാപ്തിയാണ് ഇത് കാണിക്കുന്നത്. രോഗലക്ഷണമില്ലാത്തവര്‍ക്കെതിരെ 63.6 ശതമാനം ഫലപ്രദമാണെന്നും ഭാരത് ബയോടെക്ക് അവകാശപ്പെടുന്നു.