ഫുട്ബോൾ ലോകകപ്പ് ഖത്തറിലെ മത്സരത്തിൽ ലോകത്തെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നായ ബ്രസീല്‍ ഉണ്ടായിരിക്കും.ഇന്ന് ലോകകപ്പ് യോഗ്യത മത്സരത്തില്‍ കൊളംബിയയെ തോല്‍പ്പിച്ചതോടെ ആണ് ബ്രസീല്‍ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.
മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം. നേരത്തെ കൊളംബിയയെ ലോകകപ്പ് യോഗ്യത റൗണ്ടില്‍ നേരിട്ടപ്പോള്‍ ബ്രസീല്‍ സമനില വഴങ്ങിയിരുന്നു. ഇനിയു. 6 മത്സരങ്ങള്‍ ബാക്കിയിരിക്കെ ആണ് ബ്രസീല്‍ ലോകകപ്പ് യോഗ്യത ഉറപ്പിക്കുന്നത്.
ഇന്ന് രണ്ടാം പകുതിയില്‍ ആയിരുന്നു വിജയ ഗോള്‍ വന്നത്. നെയ്മറിന്റെ ഫസ്റ്റ് ടച്ച് പാസ് സ്വീകരിച്ച് പക്വേറ്റ ആണ് പന്ത് കൊളംബിയന്‍ വലയില്‍ എത്തിച്ചത്. ഈ ഗോളിന് കൊളംബിയക്ക് മറുപടി ഉണ്ടായിരുന്നില്ല. 12 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായാണ് ബ്രസീല്‍ യോഗ്യത ഉറപ്പിച്ചത്. ഇനി അടുത്ത മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ ആണ് നേരിടേണ്ടത്.