കൊച്ചി: ശനിയും ഞായറും കൊച്ചി മെട്രോ സര്‍വീസ് സമയത്തില്‍ മാറ്റം. വിവിധ യുപിഎസ്‌സി പരീക്ഷകള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് ഇത്. കംബെന്‍ഡ് ഡിഫന്‍സ് സര്‍വീസ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി എന്നിവയിലേക്കാണ് യുപിഎസ് സിയുടെ പ്രവേശന പരീക്ഷ. ഇതിനെ തുടര്‍ന്ന് മെട്രോ സര്‍വീസിന്റെ സമയത്തിലും ഇടവേളയിലും മാറ്റം വരും.
ശനിയാഴ്ച രാവിലെ പതിവ് പോലെ ആറ് മണിക്ക് തന്നെ സര്‍വീസ് ആരംഭിക്കും. 15 മിനിറ്റ് ആയിരിക്കും ഇടവേള. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് സര്‍വീസ് ആരംഭിക്കും. 15 മിനിറ്റ് ആയിരിക്കും ഞായറാഴ്ചയും ഇടവേള.