ന്യൂഡല്‍ഹി: അര്‍ഹരായ എല്ലാവര്‍ക്കും ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കുന്നത് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കാലാവധി പൂര്‍ത്തിയാക്കിയ 12 കോടി പേര്‍ രണ്ടാം ഡോസ് എടുക്കാനുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ജാതി മതനേതാക്കള്‍, വിവിധ സാമൂഹികസാംസ്‌കാരിക സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായി സഹകരിച്ച് ജനങ്ങള്‍ക്കിടയില്‍ വാക്‌സീനേഷന് അവബോധം ഉണ്ടാകണം. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിക്കാം.
ഓട്ടോ ഡ്രൈവര്‍മാര്‍, സൈക്കിള്‍ റിക്ഷക്കാര്‍, കച്ചവടക്കാര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേകമായി വാക്‌സിനേഷന്‍ ആസൂത്രണം ചെയ്യാമെന്നും കേന്ദ്രആരോഗ്യമന്ത്രി അറിയിച്ചു. ജില്ലാതലത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്ക് കൊവിന്‍ പോര്‍ട്ടല്‍ ഉപയോഗിക്കണമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനം അവസാനിച്ചെന്ന് കരുതരുതെന്നും യോഗത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കൂടുന്നുണ്ട്. 80 ശതമാനം വാക്‌സിന്‍ നല്‍കിയിട്ടും സിങ്കപ്പൂര്‍, ബ്രിട്ടന്‍, റഷ്യ, ചൈന എന്നിവിടങ്ങളിലെല്ലാം കേസുകള്‍ കൂടുകയാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.