ബെയ്ജിങ്: കോവിഡ് വീണ്ടും സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിൽ ബെയ്ജിങ്ങില്‍ വിവിധയിടങ്ങളിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന് പുറമെ ബെയ്ജിങ്ങിലെ റഫ്ൾസ് സിറ്റി മാൾ അടപ്പിച്ചു. ആറ് പേർക്കാണ് ബെയ്ജിങ്ങില്‍ കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയയാൾ ഡോങ് ചംഗിലെ റഫ്ൾസ് സിറ്റി മാൾ സന്ദർശിച്ചു എന്നതിന്റെ പശ്ചാത്തലത്തിലാണ് അധികൃതർ മാൾ അടപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് മാൾ അടപ്പിച്ചത്. കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ അകത്തുള്ളവരെ പുറത്തേക്ക് വിടുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ബെയ്ജിങ് യൂത്ത് ഡെയ്ലി റിപ്പോർട്ട് ചെയ്യുന്നു.
ബെയ്ജിങ്ങിലെ ചായോയാങിലും ഹൈദിയാനിലും ആറ് കോവിഡ് കേസുകളാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്. വടക്കു കിഴക്കുള്ള ജൈലിൻ പ്രദേശത്ത് നിന്നുള്ള സമ്പർക്കത്തിലൂടെയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.