ആലപ്പുഴ: ഹയർ സെക്കന്‍ഡറി തുല്യതാ കോഴ്സിന്‍റെ രജിസ്ട്രേഷൻ നവംബർ 15 ന് അവസാനിക്കുമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.പത്താം തരം തുല്യതാ കോഴ്സ് വിജയിച്ചവര്‍ക്കും പത്താം ക്ലാസ് വിജയിച്ച 22നു മുകളില്‍ പ്രായമുള്ളവർക്കും കോഴ്സിൽ ചേരാം. 2500 രൂപയാണ് കോഴ്സ് ഫീസ്.
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പഠനം സൗജന്യമാണ്. രണ്ടു വർഷമാണ് കോഴ്സിന്‍റെ കാലാവധി.നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസില്‍ ലഭിക്കും. ഫോൺ – 0477 225 2095