ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരനുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഗുൽഗാമിലെ ചവൽഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. അതേസമയം, ജമ്മു കശ്മീരിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരേയുള്ള ആക്രമണം വർധിക്കുകയാണ്.
അടുത്തിടെ ജമ്മു കശ്മീരിലെ ബോറികഡാലിൽ ഭീകരാക്രമണത്തിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടിരുന്നു. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. ഒക്ടോബർ മുതൽ നിരവധി ആക്രമണങ്ങളാണ് പ്രദേശവാസികൾക്ക് നേരെയുണ്ടായത്. ഇതിനിടെ ശ്രീനഗറിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.