വള്ളികുന്നം:എസ് എൻ ഡി പി സംസ്‌കൃത ഹൈസ്കൂളിൽ ഊട്ടുപുര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി നിർമിച്ച് നൽകുന്ന ഗാന്ധി പ്രതിമയുടെ ശിലാസ്ഥാപനം നിർവഹിച്ചു വി.എം സുധീരൻ.
ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തി പിടിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പരിപാടിയിൽ വ്യക്തമാക്കി.പി ടി എ പ്രസിഡന്റ് പി പി അശോക് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ ജി രാജീവ് കുമാർ, ശങ്കരൻകുട്ടി നായർ, കെ ഗോപി, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീനി ബാലചന്ദ്രൻ,സാബു പുതുക്കാട്ട് , ഷിഹാബുദീൻ, ഫാത്തിമാ ബീവി,എ കെ കൈലാസ്, സി രഘു ഊട്ടുപുര ചെയർമാൻ മഠത്തിൽ ഷുക്കൂർ, രക്ഷാധികാരി പ്രാക്കുളം രാധാകൃഷ്ണ പിള്ള, നന്ദനം രാജൻ പിള്ള, മീനു സജീവ്, അജയൻ പുത്തൻപുരയ്‌ക്കൽ, ഷമീർ തുടങ്ങിയവർ സംസാരിച്ചു.