കൊച്ചി: മോൻസൻ മാവുങ്കൽ കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമർശനം. ഉന്നത ഉദ്യോഗസ്ഥർ മോൻസൻ്റെ വീട്ടിൽ പോയത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു.
മനോജ് എബ്രഹാം കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. മോൻസൻ്റെ വീട് സന്ദർശിച്ചതിന് ശേഷം സംശയം തോന്നിയ എഡിജിപി ഇന്റലിജൻസിന് കത്ത് നൽകി എന്നല്ലേ ആദ്യം പറഞ്ഞതെന്ന് ചോദിച്ച കോടതി സത്യവാങ്മൂലം വായിച്ചു നോക്കാൻ ഡിജിപി ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന പോലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിക്ക് മുന്നിൽ ഉരുളെണ്ടെന്നും കോടതി ഡിജിപിയോട് പുറഞ്ഞു.
ഇതിനിടെ, പോക്സോ കേസിൽ തെളിവെടുപ്പിനായി മോൻസൻ മാവുങ്കലിനെ കൊച്ചിയിലെ വീട്ടിലെത്തിച്ചു. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് തെളിവെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. മോൻസൻ്റെ അഥിതി മന്ദിരത്തിലെത്തിച്ചും തെളിവെടുക്കും.