മലയാള ന്യൂസ് പോർട്ടലായ ‘ദ ക്യു'(The Cue)വിനെ ഗൂഗിളിന്റെ ന്യൂസ് ഇനിഷ്യേറ്റീവ് സ്റ്റാര്‍ട് അപ് ലാബിലേക്ക് തെരഞ്ഞെടുത്തു. ബെഹന്ബോക്സ്, ബിസ്ബോ, ഈസ്റ്റ് മോജോ, ഇഡി ടൈംസ്, ഹെഡലൈന് നെറ്റ് വര്‍ക്ക്, മെയിന്‍ മീഡിയ, സുനോ ഇന്ത്യ ദി പ്രോബ് എന്നിവക്കൊപ്പമാണ് ദ ക്യു വിനെ ഈ അംഗീകാരം തേടിയെത്തിയത്. മലയാളത്തിൽ നിന്ന് ദ ക്യു മാത്രമാണ് ഗൂഗിളിന്റെ ന്യൂസ് ഇനിഷ്യേറ്റീവ് സ്റ്റാര്‍ട് അപ് ലാബിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ദ ക്യു ഉൾപ്പെടെ ഇന്ത്യയില്‍നിന്ന് 10 സ്ഥാപനങ്ങളെയാണ് തെരഞ്ഞടുത്തെതെന്ന് ഗൂഗിള്‍ അറിയിച്ചു. 2018ല്‍ സ്ഥാപിച്ച ഫാക്സ്റ്റോറി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ 2019 ഫെബ്രുവരിയിലാണ് ദ ക്യു ആരംഭിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ അപൂർവം സ്ഥാപനങ്ങളിൽ ഒന്നായ ദ ക്യു നിലവിൽ മലയാളത്തിലെ ലീഡിങ് ന്യൂസ് പോർട്ടലുകളിൽ ഒന്നാണ്.
Digipub News India Foundation is happy to be a part of the GNI Startup Lab India Initiative, a collaboration with @GoogleIndia and @echosinnovation. We are thrilled to announce the participants.https://t.co/4Z2xLtxXQy
— DIGIPUB News India Foundation (@DigipubIndia) November 10, 2021
ഗൂഗില്‍ ന്യൂസ് ഇനിഷ്യേറ്റീവ് (Google News Initiative (GNI)), global innovation lab Echos, ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന് (DIGIPUB News India Foundation) എന്നിവയുടെ സഹകരണത്തോടെയാണ് ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റിവ് പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികമായും സാങ്കേതികമായും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനുള്ള സഹായമാണ് പരിപാടിയുടെ ലക്ഷ്യം.
We are thrilled to ANNOUNCE that @GoogleNewsInit (GNI), @DigipubIndia and @echosinnovation have selected ‘Main Media’ in the the first-ever Google News Initiative Startups Lab India program. https://t.co/LQuKYkUCi9 pic.twitter.com/Tw44X6gXo0
— Main Media / मैं मीडिया (@MainMediaHun) November 11, 2021
Digipub and Google India are pleased to announce the ten startups that will form the first cohort of the GNI Startups Lab. Chosen out of over 70 applicants from across India. Many congratulations @SunoIndia_in@EastMojo, The Cue, @BehanBox and others.https://t.co/nzUOHPYqas
— Dhanya Rajendran (@dhanyarajendran) November 10, 2021
നേരത്തെയും ദ ക്യു വിനെ തേടി അംഗീകാരങ്ങൾ എത്തിയിരുന്നു. 2020ലെ മാക്സ് വെല്‍ ഫെര്‍ണാണ്ടസ് ജേണലിസം അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം ദ ക്യു’വിന് ലഭിച്ചു. മികച്ച രീതിയില്‍ ഉയര്‍ന്നുവരുന്ന മാധ്യമമെന്ന നിലയിലാണ് ‘ദ ക്യു’വിന് പ്രത്യേക പുരസ്കാരം ലഭിച്ചത്.
Congratulations @SunoIndia_in @priyakamal for getting selected for GNI Startups Lab. https://t.co/nlRiQCM275
— Ashish K. Mishra (@akm1410) November 10, 2021
In partnership with @google
News Initiative & @DigipubIndia, we are launching GNI Startups Lab India – an accelerator program tailored to the needs of content startups in India, to help 10 businesses achieve sustainability. Apply: https://t.co/V7qD1zuI4b. pic.twitter.com/C1CvtuAb2z— Echos Innovation Lab (@echosinnovation) September 13, 2021