വീഡിയോ സ്ട്രീമിങ് ആപ്പുകളുടെ ജനപ്രീതി അടുത്ത കാലത്തായി കൂടി വരികയാണ്. മീഡിയാ – സ്ട്രീമിങ് കമ്പനികള്‍ക്ക് പിന്നാലെ ജിയോ എയര്‍ടെല്‍ തുടങ്ങിയ ടെലിക്കോം നെറ്റ്വര്‍ക്ക് ദാതാക്കളും സിനിമകളും സീരീസുകളും മറ്റ് ടിവി ഷോകളും സ്ട്രീം ചെയ്യുന്ന പുതിയ പ്ലാറ്റ്ഫോമുകള് അവതരിപ്പിച്ചിരുന്നു.
ജിയോ ടിവി, ജിയോ സിനിമ എന്നിങ്ങനെ രണ്ട് ആപ്പുകളുമായാണ് ജിയോ സ്ട്രീമിങ് രംഗത്തേക്ക് കടന്ന് വന്നത്. സാധാരണ ജിയോ സിം സപ്പോര്‍ട്ടുള്ള സ്മാര്‍ട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലുമാണ് ജിയോ ടിവി ആക്സസ് ലഭിക്കുക. എന്നാല്‍ ഇതേ ആപ്ലിക്കേഷന്‍ നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ ഉപയോഗിക്കാന്‍ പറ്റിയാലോ? ജിയോ ടിവി ആപ്പ് കമ്ബ്യൂട്ടറുകളില്‍ ലഭ്യമാക്കുന്നത് എങ്ങനെ…
മറ്റേതൊരു സ്ട്രീമിങ് പ്ലാറ്റ്ഫോമും പോലെ, നൂറ് കണക്കിന് ചാനലുകളും ആയിരക്കണക്കിന് പ്രാദേശിക ഉള്ളടക്കങ്ങളും ആക്സസ് ചെയ്യാന്‍ ജിയോ ടിവി ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. 15 പ്രാദേശിക ഭാഷകളില്‍ നിന്നുമുള്ള 822 ചാനലുകള്‍ ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. ഗൂഗിള്‍ പ്ലേയില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ജിയോ ടിവി ആപ്പ് നിങ്ങളുടെ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ എളുപ്പമാണ്. ലാപ്ടോപ്പില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഇത് പോലെ എളുപ്പം ചെയ്യാവുന്നത് തന്നെയാണ്. പക്ഷെ പ്രോസസില്‍ വ്യത്യാസമുണ്ട് എന്ന് മാത്രം. നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ ജിയോ ടിവി ആപ്പ് ലഭ്യമാക്കുന്നതിനുള്ള വഴികള്‍..
ലാപ്ടോപ്പിലോ പിസിയിലോ ജിയോ ടിവി ആപ്പ് ലഭ്യമാക്കുന്നതിന് ചില പ്രീ-റിക്വയര്‍മെന്റ്സ് ഉണ്ട്. ഒരു ജിയോ സിം കാര്‍ഡ്, ജിയോ അക്കൗണ്ട് ലോഗിന്‍ ഐഡി, പാസ്വേഡ് എന്നിവ ഉണ്ടെങ്കില്‍ മാത്രമെ ലാപ്പില്‍ ജിയോ ടിവി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഒപ്പം നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ രണ്ട് ജിബി റാമും വേണം. ഇത്രയും കാര്യങ്ങള്‍ ഉറപ്പിച്ച ശേഷം കമ്ബ്യൂട്ടറിലെ ബയോസ് സെറ്റിങ്സില്‍ പോയി വെര്ച്വലൈസേഷന് ഓപ്ഷന് പ്രവര്‍ത്തനക്ഷമമാക്കണം. ബ്ലൂസ്റ്റാക്ക് പോലുള്ള ഒരു ആന്‍ഡ്രോയിഡ് എമുലേറ്റര്‍ ഡൗണ്‍ലോഡ് ചെയ്യുകയും വേണം.
സിസ്റ്റത്തില്‍ ജിയോ ടിവി ആപ്പ് ലഭ്യമാക്കുന്നതിനുള്ള ഒരു മാര്‍ഗം ആന്‍ഡ്രോയിഡ് എമുലേറ്റര്‍ ഉപയോഗിക്കുക എന്നതാണ്. നിലവിലുള്ള ആന്‍ഡ്രോയിഡ് എമുലേറ്ററുകളില്‍ ഏറ്റവും മികച്ചതും ജനപ്രിയവുമായ ഒന്നാണ് ബ്ലൂസ്റ്റാക്സ്. പിസി ബ്രൗസറില്‍ നിന്നും ബ്ലൂസ്റ്റാക്സ് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം.
ലാപ്ടോപ്പിലെ ജിയോ ടിവി ആപ്പ് ഉപയോഗത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഇടയ്ക്കിടെ ഉയരാറുണ്ട്. അതില്‍ ഒന്നാണ് ലാപ്ടോപ്പില്‍ ജിയോ ടിവിയില്‍ നിന്നുള്ള വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുമോയെന്ന്. ഇല്ല എന്നാണ് ഉത്തരം. നിലവില്‍ നിങ്ങളുടെ ലാപ്ടോപ്പില്‍ ജിയോ ടിവിയില്‍ നിന്ന് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ഈ ഓപ്ഷന് ലഭ്യമല്ല. ഈ ഓപ്ഷന് പക്ഷെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ലഭ്യമാണ്. നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ജിയോ ടിവിയില്‍ കണ്ട് കൊണ്ടിരുന്ന ഒരു വീഡിയോ നിങ്ങളുടെ ലാപ്ടോപ്പിലെ റീസന്റ്സ് ആപ്പ് സെക്ഷനില്‍ നിന്നും തുടര്‍ന്നും കാണാം.
ജിയോ ടിവിയുടെ പിസി വേര്‍ഷനുകള്‍ നിലവില്‍ ഇല്ല എന്നുള്ളതാണ് അറിവ്. സ്മാര്‍ട്ട്ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ജിയോ ടിവി ആപ്പ്. മറുവശത്ത്, ജിയോ സിനിമ ആപ്പ് സ്മാര്‍ട്ട് ടിവിക്കും പിസിക്കും വേണ്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. എന്നിരുന്നാലും, നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ നിങ്ങള്‍ക്ക് ഇപ്പോഴും ജിയോ ടിവി ലഭ്യമാക്കാന്‍ കഴിയും പക്ഷെ ഒരു ആന്‍ഡ്രോയിഡ് എമുലേറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മാത്രം