ന്യൂഡൽഹി: അസാധാരണവും വിശിഷ്ടവുമായ സേവനത്തിനും അവരുടെ ലക്ഷ്യത്തിനോ ഒരു തൊഴിലിനോ വളരെയധികം സംഭാവന നൽകിയ ആളുകളെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പത്മ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. എന്നാൽ ഇതിൽ വേറിട്ടുനിൽക്കുന്ന ഒരു പേര് ലഫ്റ്റനന്റ് കേണൽ റിട്ട. ഖാസി സജ്ജാദ് അലി സാഹിറിന്റേതാണ്. ഒരു കാലത്ത് പാകിസ്ഥാൻ പട്ടാളക്കാരനായിരുന്നു ഇദ്ദേഹം. ഇപ്പോൾ പത്മശ്രീ അവാർഡ് ജേതാവുമാണ്.
ഈ പാകിസ്ഥാൻ പട്ടാളക്കാരൻ്റെ കഥ വളരെ രസകരവും ധീരത നിറഞ്ഞതുമാണ്. 1971-ലെ പാകിസ്ഥാനെതിരായ യുദ്ധത്തിൽ ബംഗ്ലാദേശ് സൃഷ്ടിക്കുന്നതിലേക്ക് നയിച്ച അദ്ദേഹത്തിൻ്റെ ത്യാഗങ്ങൾക്കും ഇന്ത്യയുടെ വിജയത്തിനും നൽകിയ സംഭാവനകളെ മാനിചാണ് ലഫ്റ്റനന്റ് കേണൽ സാഹിറിന് ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡുകളിലൊന്നായ പത്മ പുരസ്‌കാരം നൽകി ആദരിച്ചത്.
President Kovind presents Padma Shri to Lt Col Quazi Sajjad Ali Zahir (Retd.) for Public Affairs. He is an independent researcher and author on the Bangladesh Liberation War. He joined the War of Liberation and participated in many battles alongside the Indian Army. pic.twitter.com/xhuCupSCto
— President of India (@rashtrapatibhvn) November 9, 2021
ഇന്ത്യയും ബംഗ്ലാദേശും 1971-ലെ വിമോചനയുദ്ധത്തിൻ്റെ 50 വർഷം ആഘോഷിക്കുമ്പോൾ ഈ വർഷം ആകസ്മികമായി 71 വയസ്സ് തികയുന്ന ലെഫ്റ്റനന്റ് കേണൽ സാഹിറിന് നൽകിയ ഈ അവാർഡിന് ഒരു പ്രത്യേക അർത്ഥമുണ്ട്. പാകിസ്ഥാനിൽ കഴിഞ്ഞ 50 വർഷമായി തൻ്റെ പേരിൽ ഒരു വധശിക്ഷ നിലവിലുണ്ടെന്ന് അഭിമാനത്തോടെ പറയുന്നതിൽ നിന്ന് ലഫ്റ്റനന്റ് കേണൽ സാഹിറിൻ്റെ ധീരത മനസ്സിലാക്കാം. അത് ബഹുമതിയുടെ ബാഡ്ജായി കാണിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഇരുപതാം വയസ്സിൽ ലഫ്റ്റനന്റ് കേണൽ സാഹിർ സിയാൽകോട്ട് സെക്ടറിൽ പാകിസ്ഥാൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. കിഴക്കൻ പാക്കിസ്ഥാൻ്റെ വിമോചനത്തിനു ശേഷം അദ്ദേഹം ബംഗ്ലാദേശ് സൈന്യത്തെ സേവിച്ചു.