ന്യൂഡൽഹി; ഡൽഹിയിൽ ഡെങ്കിപ്പനി ബാധിച്ചവരില്‍ ആന്തരികാവയവങ്ങൾ തകരാറിലാകുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍റ് ബൈലറി സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഡോക്ടറാണ് ഇക്കാര്യം സൂചിപ്പിച്ചത് . കഴിഞ്ഞ തിങ്കളാഴ്ച മാത്രം ഡല്‍ഹിയില്‍ മൂന്നു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി. 1171 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‍തത്.
ഡെങ്കി ബാധിക്കുന്നവരില്‍ രക്ത സമ്മര്‍ദ്ധം ഗണ്യമായ തോതില്‍ കുറയുന്നതായി കണുന്നുണ്ട്. രോഗം ബാധിച്ചാല്‍ കരള്‍ ഉല്‍പാദിപ്പിക്കുന്ന എന്‍സൈമിന്റെ അളവ് സാധരണ ഉണ്ടാകാറുള്ള 40 ല്‍ നിന്ന് 300- 500 വരെ കൂടാറുണ്ട്. എന്നാല്‍ ഇത്തവണ 7000-10000വരേ വരുകയും കരളിനെ മാരകമായി ബാധിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തല്‍. കരളിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്നതോടൊപ്പം, വൃക്ക, തലച്ചോറ് എന്നിവയെയും ബാധിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. ഹൃദയാഘാതവും സംഭവിക്കുന്നതായി ഡോ. സറിന്‍ പറഞ്ഞു. 2015ല്‍ ഡല്‍ഹിയില്‍ 10600 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഈവര്‍ഷം സ്ഥിഗതികള്‍ അതിലേറെ രൂക്ഷമാണ്.