ചെന്നൈ:ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതോടെ തമിഴ്നാട്-ആന്ധ്രാ തീരത്ത് ഇന്നുമുതൽ നാലു ദിവസം ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
തിരുവള്ളൂർ, കാരൈക്കുറിച്ചി, സേലം, വെല്ലൂർ, തിരുവണ്ണാമലൈ, റാണിപേട്ട്, തിരുപട്ടൂർ, കോയമ്പത്തൂർ, ചെങ്കൽപേട്ട്, നാമക്കൽ, തിരുച്ചിറപ്പള്ളി, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽ മഴ കനക്കും.75000 പൊലീസുകാരയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ക്യാംപുകളിലും പൊലിസ് സേന സജ്ജമാണ്. സംസ്ഥാനത്തെ 24 ജില്ലകളിൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽ മാത്രം 146 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.