നമ്മുടെ ശരീരഘടന അനുസരിച്ച് എന്തു കഴിക്കണം, എപ്പോള്‍ കഴിക്കണം, എത്രത്തോളം കഴിക്കണം,എത്ര തവണ കഴിക്കണം,എങ്ങനെ കഴിക്കണം എന്നിവ നാം അറിഞ്ഞിരിക്കണം.വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക. ആരോഗ്യമുള്ളവർക്ക് മാത്രമേ ശരിയായ വിശപ്പറിയൂ. ആഹാരം ദിവസേന മൂന്നു നേരം മാത്രമായി മിതപ്പെടുത്തുക.
ശരീരത്തിന് ദഹന വ്യവസ്ഥ കൂടുതലായി നടക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം.ദിവസേനയുള്ള പൊരിച്ചെടുത്തവ പല അസുഖങ്ങൾക്കും കാരണമാകും.
ഒരുഭാഗം ജലത്തിനുവേണ്ടിയും നാലാമത്തെ ഭാഗം വായു സഞ്ചാരത്തിനുവേണ്ടിയും നീക്കിവയ്ക്കണം. * ധൃതഗതിയില്‍ ഭക്ഷണം കഴിക്കരുത്. നന്നായി ചവച്ചരച്ചു കഴിക്കുക.പഴങ്ങളും പച്ചക്കറികളും ഇലവര്‍ഗങ്ങളും മുളപ്പിച്ച പയറുവര്‍ഗങ്ങളും നാരുള്ള ഭക്ഷണവും ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
നാരുകള്‍ അടങ്ങിയ ഭക്ഷണംപച്ചക്കറികള്: ഇലക്കറികള്‍, ബീന്‍സ്, കാരറ്റ്, തക്കാളി, കാബേജ്, കൂണ് എന്നിവ.പഴങ്ങള്‍: ആപ്പിള്‍, ചെറുപഴം, മുന്തിരി, പേരയ്ക്ക, അത്തിപ്പഴം, ഓറഞ്ച് എന്നിവ.ധാന്യങ്ങള്‍: തവിടുള്ള അരി, ഗോതന്പ്, പയറുവര്‍ഗങ്ങള്‍. * അതത് കാലങ്ങളിലും പ്രാദേശികമായും സുലഭമായും ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും…