പാല: മുല്ലപ്പെരിയാർ മരംമുറി ഉത്തരവിൽ വനംവകുപ്പിനെ തള്ളി ജലവിഭവകുപ്പ്. മരംമുറി വിഷയത്തിൽ തീരുമാനമെടുക്കാന്‍ നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍.
യോഗം ചേര്‍ന്നിട്ടില്ലെന്നാണ് ജലവിഭവ അഡീഷനല്‍ സെക്രട്ടറി ടി കെ ജോസ് തന്നെ അറിയിച്ചത്. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും മരംമുറിക്കാനുള്ള തീരുമാനം ഒരു വകുപ്പും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗികമോ, അനൗദ്യോഗികമോ ആയ ഒരു യോഗവും നടന്നിട്ടില്ല. സെക്രട്ടറിമാരുടെ യോഗം ചേർന്നിട്ടില്ല. ഇക്കാര്യം ജലവിഭവ വകുപ്പ് അഡീഷനൽ സെക്രട്ടറി തന്നോടു പറഞ്ഞു. ഇതിൻ്റെ രേഖയോ, മിനിട്സോ ഇല്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയ്ക്കു പോയിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരും മാത്രമാണ് അങ്ങോട്ടു പോയത്. പുതിയ ഡാം എന്നത് തന്നെയാണ് സർക്കാരിൻ്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.