ഇത്തവണത്തെ കാൻ ഫെസ്റ്റിവലിൽ പാം ഡി ഓർ (Palme d’Or) പുരസ്‍കാരം ലഭിക്കുന്നതിനു മുൻപു തന്നെ വാർത്തകളിൽ ഇടംപിടിച്ച ചലച്ചിത്രമാണ് ‘ടിറ്റാൻ’ (Titane). ചിത്രം കാണികൾക്കുണ്ടാക്കുന്ന അസ്വസ്ഥതകളുടെ പേരിലായിരുന്നു വാർത്തകൾ. ‘ബോഡി ഹൊറർ’ (Body Horror), ‘ബയോളജിക്കൽ ഹൊറർ’ എന്നൊക്കെ വിളിക്കപ്പെടുന്ന ഗണത്തിൽ പെടുന്ന ചിത്രം ഫ്രഞ്ച് ഭാഷയിലാണ്. കാൻസിനു പുറമെ ഫ്രഞ്ച്, ബെൽജിയം ഫെസ്റ്റിവലുകൾക്ക് ശേഷം അവസാനം ചിത്രം പ്രദർശിപ്പിച്ചത് ഓസ്ട്രേലിയയിലെ സിഡ്‍നി ഫിലിം ഫെസ്റ്റിവലിൽ (Sydney Film Festival) ആണ്. അവിടെനിന്നും സമാന രീതിയിലുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ചിത്രം കണ്ടുകൊണ്ടിരിക്കുന്നതിനിടെ ഇരുപതോളം പേർക്ക് തലചുറ്റിയെന്നും ചിലർക്ക് പാനിക്ക് അറ്റാക്ക് പോലും വന്നെന്നും ഭൂരിഭാഗം പ്രേക്ഷകരും കാഴ്ച പൂർത്തിയാക്കാതെ തിയറ്റർ വിട്ടെന്നുമാണ് റിപ്പോർട്ടുകൾ.
ഹൊറർ ഗണത്തിൻറെ ഉപവിഭാഗത്തിൽ ഒന്നാണ് ബോഡി ഹൊറർ. കാണികളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന തരത്തിൽ മനുഷ്യ ശരീരത്തെ വികൃതമാക്കുന്ന തരത്തിലുള്ള ഹിംസയാണ് ഇത്തരം ചിത്രങ്ങളിൽ കടന്നുവരാറ്. ലൈംഗിക രംഗങ്ങളിലും കഥാപാത്രങ്ങളുടെ രോഗാവസ്ഥകളിലൂടെയും ശരീരചലനങ്ങളുടെ അസ്വാഭാവികതയിലൂടെയുമൊക്കെ സംവിധായകർ ‘ബോഡി ഹൊറർ’ ആവിഷ്‍കരിക്കാറുണ്ട്. ഇതിൽ ആദ്യം പറഞ്ഞ തരത്തിലേതാണ് ടിറ്റാനിലെ രംഗങ്ങൾ. അഗതെ റൗസെൽ അവതരിപ്പിക്കുന്ന അലക്സിയ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായിക. നർത്തകിയായ അലക്സിയ ഒരു കാർ അപകടത്തിനു ശേഷം തലയ്ക്കുള്ളിൽ ഒരു ടൈറ്റാനിയം പ്ലേറ്റ് ഘടിപ്പിച്ചിട്ടുണ്ട്. പിന്നാലെ കാറുകളോട് ലൈംഗികാകർഷണം തോന്നുന്ന നായിക ഒരു കാറുമായി ലൈംഗിക ബന്ധത്തിലും ഏർപ്പെടുന്നു. ഇതിലൂടെ ഗർഭം ധരിക്കുന്ന അവർ ഒരു മോൺസ്റ്ററിനാണ് ജന്മം നൽകുന്നത്.