ചന്ദ്ര ലക്ഷ്‍മണും (Chandra Lakshman) ടോഷ് ക്രിസ്റ്റിയും (Tosh Christy) വിവാഹിതരായി. മിനിസ്‍ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
സ്വന്തം സുജാത എന്ന പരമ്പരയിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുകയായിരുന്നു ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും. സെറ്റിൽ വെച്ചിട്ടുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. പ്രണയത്തിനുമപ്പുറം അറേഞ്ച്‍ഡ് വിവാഹമാണ് എന്നായിരുന്നു ചന്ദ്ര ലക്ഷ്‍മൺ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആർട്ടിസ്റ്റെന്ന നിലയിൽ മാത്രം പരിചയമുണ്ടായിരുന്നു ടോഷ് സ്വന്തം സുജാതയിൽ വന്നതിന് ശേഷമാണ് സുഹൃത്തായത്. വീട്ടുകാർക്ക് ഇഷ്‍ടമായെന്നും തന്നെ ടോഷിന്റെ വീട്ടുകാർക്കും ഇഷ്‍ടമായെന്നും അങ്ങനെ വിവാഹമെന്ന ചിന്തയിലേക്ക് എത്തുകയുമായിരുന്നു. എല്ലാം അനുയോജ്യമായി വന്നപ്പോൾ വിവാഹിതരായി മുന്നോട്ടുപോകാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ചന്ദ്ര ലക്ഷ്‍മൺ പറഞ്ഞിരുന്നു.