മസ്കത്ത്: രാജ്യത്തിെൻറ വാഹന ഇന്ധന ഉൽപാദനത്തിൽ ഇൗവർഷം സെപ്റ്റംബർ അവസാനംവെരയുള്ള കാലയളവിൽ വർധനവെന്ന് കണക്കുകൾ. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയുേമ്പാൾ 13 ശതമാനത്തിെൻറ ഉയർച്ചയാണുണ്ടായിരിക്കുന്നതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു.
മൊത്തം ഉൽപാദനത്തിൽ പെട്രോളിെൻറ (എം 95) വിൽപന 95,10,900 ബാരലായി. 16 ശതമാനത്തിെൻറ വർധനവാണുണ്ടായിരിക്കുന്നത്. ഇതിെൻറ കയറ്റുമതി 2020മായി താരതമ്യം ചെയ്യുേമ്പാൾ 14, 22,200 ബാരലായി ഉയർന്നു. 10 ശതമാനത്തിെൻറ ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രേഡ് പെട്രോളിെൻറ (എം 91) ഉൽപാദനം 99,33,000 ബാരലായി ഉയർന്നു. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുേമ്പാൾ 41ശതമാനത്തിെൻറ വളർച്ചയാണുണ്ടായിരിക്കുന്നത്.
ഇതിെൻറ ആഭ്യന്തര വിൽപനയിൽ 63,79,500 ബാരലായി ഉയർന്ന് 10 ശതമാനത്തിെൻറ വളർച്ചയും കൈവരിച്ചതായി കണക്കുകൾ പറയുന്നു.
കയറ്റുമതിയിൽ 41 ശതമാനത്തിെൻറ വർധനവാണുണ്ടായിരിക്കുന്നത്്. 38, 50,300 ബാരൽ എം 91 പെട്രോൾ ഇക്കാലയളവിൽ കയറ്റുമതി ചെയ്തു. ഡീസലിെൻറ ഉൽപാനത്തിൽ എട്ട് ശതമാനത്തിെൻറ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ആഭ്യന്തര വിൽപന കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ ഒരു ശതമാനത്തിെൻറ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കയറ്റുമതി 13 ശതമാനം വർധിച്ച് 17,38,200 ബാരലിലെത്തി. ഗ്യാസിെൻറ (എൽ.പി.ജി) ഉൽപാദനം 22 ശതമാനം വർധിച്ച് 55,46,900 ബാരലാണ് ഇൗ വർഷം സെപ്റ്റംബർ അവസാനംവരെ എത്തിയിരിക്കുന്നത്.
ആഭ്യന്തര വിൽപന 168 ശതരമാനമായും ഉയർന്നു. എന്നാൽ, കയറ്റുമതിയിൽ 86 ശതമാനത്തിെൻറ കുറവാണ് വന്നിട്ടുള്ളതെന്ന് കണക്കുകൾ പറയുന്നു.