ഡിജിറ്റല്‍ യുഗത്തില്‍ ഡാറ്റാ സുരക്ഷിതത്വം, സ്വകാര്യത എന്നിവയൊക്ക ആപേക്ഷികമാണ്. നമ്മുടെ ഫോണിലും കമ്ബ്യൂട്ടറിലുമൊക്കെ ഉപയോഗിക്കുന്ന ആപ്പുകള്‍, ചില സൈറ്റുകള്‍ എന്നിവയ്ക്കൊക്കെ ‘പെര്‍മിഷനുകള്‍’ നല്കിയാല് മാത്രമെ ഉപയോഗിക്കാനാകൂ.
ഈ പെര്‍മിഷനുകള്‍ പലപ്പോഴും നമ്മുടെ സ്വകാര്യ വിവരങ്ങളിലേക്കും ഡിവൈസുകളിലേക്കുമുള്ള അനിയന്ത്രിതമായ ആക്സസുകളുമാണ്പ്രത്യേകിച്ചും ഒന്നിലധികം പേര് ഒരേ പിസി ഉപയോഗിക്കുന്ന സാഹചര്യമുണ്ടെങ്കില്‍. ഇത്തരം സിറ്റുവേഷനുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഡാറ്റ അനധികൃത ആക്സസില്‍ നിന്നും നിന്ന് സംരക്ഷിക്കുന്നതിനുള്ള ആദ്യ സ്റ്റെപ്പാണ് പാസ്വേഡ്. പാസ്വേഡിന്റെ ശക്തി കൂടുന്നതിന് അനുസരിച്ച് നിങ്ങളുടെ കമ്ബ്യൂട്ടറിന്റെ സുരക്ഷിതത്വവും കൂടും.
ഹാക്കിങ്
നിരവധി പാസ്വേഡ് ക്രാക്കിങ് പ്രോഗ്രാമുകള്‍ ഇപ്പോള്‍ തന്നെ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നുണ്ട്. വളരെ എളുപ്പം കണ്ട് പിടിക്കാവുന്ന പാസ്വേഡുകള് നല്‍കുന്നത് ഇത്തരക്കാര്‍ക്ക് വലിയ അനുഗ്രഹമാണ്. ഹാക്കിങ് പോലെയുള്ള ശ്രമങ്ങള്‍ വളരെ എളുപ്പമാക്കുന്നതും ശക്തിയില്ലാത്ത പാസ്വേഡുകളാണ്. പേര്, ബര്‍ത്ത്ഡേ തുടങ്ങിയവയും പാസ്വേഡായി ഉപയോഗിക്കരുത്. എപ്പോഴും യുണീക്ക് ആയ രണ്ട് വാക്കുകളും നമ്ബരുകളും സ്പെഷ്യല്‍ കാരക്ടറുകളും ഉപയോഗിക്കുക.
പാസ്വേഡ് ഇല്ലാതെ കമ്ബ്യൂട്ടര്‍ ലോഗിന്‍ ചെയ്യുന്നത് എങ്ങനെ?
ലാപ്ടോപ്പിലോ പിസിയിലോ ബ്രൌസര്‍ തുറന്ന് മൈക്രോസോഫ്റ്റ് പേജ് തുറക്കുക.
ശേഷം നിങ്ങളുടെ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക.
ശേഷം സെറ്റിങ്സ് വിഭാഗം തെരഞ്ഞെടുക്കുക.
സെക്യൂരിറ്റി ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് അഡീഷണല്‍ സെക്യൂരിറ്റി ടാബ് തെരഞ്ഞെടുക്കുക.
ഇവിടെ പാസ്വേഡ്ലെസ് ഓപ്ഷന് കാണാം, ഇത് സ്വിച്ച് ഓണ്‍ ചെയ്യുക.
വിന്‍ഡോസ് ലാപ്ടോപ്പിലേക്കോ പിസിയിലേക്കോ പാസ്വേഡ് രഹിത ലോഗിന്‍ എനേബിള്‍ ചെയ്യാന്‍ ഓണ്‍-സ്ക്രീന്‍ സ്റ്റെപ്സ് കൂടി പൂര്‍ത്തിയാക്കുക.
പ്രീമിയം
നിലവില്‍ മിക്കവാറും ഡിവൈസുകളും പാസ്വേഡ് മറന്ന് പോയാലും നമ്മളെ ലോഗിന്‍ ചെയ്യാന്‍ അനുവദിക്കും. ഫോണുകളില്‍ ഫിങ്കര്‍പ്രിന്റും, ഫേസ് ഡിറ്റന്‍ഷന്‍ പോലെയുള്ള ഫീച്ചറുകള്‍ ഉണ്ടാവാറുണ്ട്. ഈ ഫീച്ചറുകള്‍ ഉള്ള പ്രീമിയം ലെവല്‍ ലാപ്ടോപ്പുകളും ഇന്ന് നമ്മുടെ വിപണികളില്‍ ലഭ്യമാണ്. ഇത്തരം ഫീച്ചറുകള്‍ കൂടുതല്‍ സുരക്ഷ നല്‍കുന്നതിനൊപ്പം തന്നെ ലോഗിന്‍ ചെയ്യുന്ന പ്രോസസ് എളുപ്പമാക്കുകയും ചെയ്യുന്നു.