ലണ്ടന്‍: പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. സാമൂഹിക മാധ്യമങ്ങളില്‍ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലികാണ് വരന്. ബ്രിട്ടനിലെ ബെര്‍മിംഗ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദിച്ച മലാലയ്ക്ക് സ്വന്തം നാടായ പാകിസ്താനില്‍ വെച്ച് 2012-ല്‍ താലിബാനികളുടെ വെടിയേറ്റിരുന്നു.വിദേശത്ത് ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന മലാല 16ാം വയസിൽ യുന്നിൽ പ്രസംഗിച്ചു. 2014 ൽ പതിനേഴാം വയസിൽ നൊബേൽ സമ്മാനം ലഭിച്ചു.