ബെയ്ജിങ്: അത്യാധുനിക യുദ്ധക്കപ്പൽ ചൈന പാകിസ്താനു കൈമാറി.ചൈനയിലെ ഷാങ്ഹായിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ കപ്പൽ പാകിസ്താൻ നാവിക സേനയ്ക്കു കൈമാറി. ഇന്ത്യൻ മഹാസമുദ്രത്തിലെ സായുധശക്തിയുടെ തുല്യത നിലനിർത്താൻ സഹായിക്കുന്നതാണ് കൈമാറ്റമെന്ന് ചൈനയിലെ പാകിസ്താൻ സ്ഥാനപതി മൊയിൻ ഉൽ ഹഖ് പറഞ്ഞു.
ചൈന പാകിസ്താനു കൈമാറാമെന്ന് ഏറ്റ നാലു യുദ്ധക്കപ്പലുകളിൽ ആദ്യത്തേതാണിത്. ബാക്കിയുള്ളവ പിന്നീട് കൈമാറും. കരയിൽനിന്ന് കരയിലേക്കും കരയിൽനിന്ന് ആകാശത്തേക്കും വെള്ളത്തിനടിയിൽ നിന്നും ആക്രമണം നടത്താൻ ശക്തിയുള്ള യുദ്ധക്കപ്പലാണിത്.