ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാറിനെ നാവികസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. മലയാളിയായ ആര്‍.ഹരികുമാര്‍ ഈ മാസം 30-നാണ് ചുമതലയേല്‍ക്കുക. നിലവിലെ നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് ഹരികുമാറിന്റെ നിയമനം.
വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫിസർ കമാൻഡിംഗ് ഇൻ ചീഫ് ആണ് നിലവിൽ ഹരികുമാർ. ഈ മാസം 30ന് ആർ. ഹരികുമാർ ചുമതലയേൽക്കും.
തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ 1983-ലാണ് നാവികസേനയിലെത്തുന്നത്. മുംബൈ സർവകലാശാലയിലും യു.എസ്. നേവൽ വാർ കോളജിലും ലണ്ടനിലെ കിങ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം. ഐ.എൻ.എസ്. വിരാട് ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായി പ്രവർത്തിച്ചിട്ടുണ്ട്. പരം വിശിഷ്ട സേവാ മെഡല്‍ (PVSM), അതി വിശിഷ്ട സേവാ മെഡല്‍ (AVSM), വിശിഷ്ട സേവാ മെഡല്‍ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്.