ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരംചെയ്യുന്ന സംയുക്ത കര്‍ഷക യൂണിയന്‍ നവംബര്‍ 29-ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഇന്ന് ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഒന്‍പതംഗ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി അതിർത്തികളിലെത്തും. പഞ്ചാബ്, രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലെ കർഷകരാണ് എത്തുക. ഈ മാസം 26 ന് സംസ്ഥാന തല കർഷക റാലി സംഘടിപ്പിക്കാൻ തീരുമാനമായി.
തുടർന്ന് ഈ മാസം 28 ന് മുംബൈ ആസാദ് മൈതാനത്ത് കിസാൻ- മസ്‌ദൂർ മഹാപഞ്ചായത്ത് നടത്തും. നവംബർ 29-ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും. ഗാസിപുര്‍, തിക്രി അതിര്‍ത്തികളില്‍ സമരംചെയ്യുന്ന കര്‍ഷകര്‍ 29-ന് അവരുടെ ട്രാക്റ്ററുകളില്‍ പാര്‍ലമെന്റിലേക്ക് തിരിക്കും. എവിടെ തടയുന്നുവോ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
ഇന്ന് ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ ഒൻപതംഗ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നവംബര്‍ 26-നകം നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിന്റെ തീവ്രത വര്‍ധിപ്പിക്കുമെന്നും കര്‍ഷ സംഘടനകള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.