തിരുവനന്തപുരം: സംസ്ഥാനത്തെ വഖഫ് ബോര്‍ഡിലെ (waqf board ) നിയമനങ്ങള്‍ പി.എസ്.സിക്ക് (kerala psc) വിട്ടു. ബില്ല് നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. ലീഗ് ഉൾപ്പടെയുള്ള പ്രതിപക്ഷം ബില്ലിനെ എതിർത്ത് രംഗത്തെത്തി.
സ്വയംഭരണാധികാരമുള്ള വഖഫ് ബോർഡിൻറെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത് മണ്ടത്തരമായ തീരുമാനമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ളവർ ആരോപിച്ചു.എന്നാൽ ബിൽ വഖഫിൻറെ തീരുമാനപ്രകാരമാണെന്ന് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ബില്ല് അവതിരിപ്പിച്ചുകൊണ്ട് സഭയിൽ വ്യക്തമാക്കി.
മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു. നിയമനം പിഎസ് സിക്ക് വിടാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. ഈ ഓർഡിനൻസിന് പകരമുള്ള ബില്ലാണ് സഭ പാസാക്കിയത്.
വഖഫ് ബോര്‍ഡിന്‍റെ ആവശ്യപ്രകാരമാണ് ബില്ലെന്ന് മന്ത്രി വിശദീകരിച്ചു. 112 തസ്തികയിലേക്ക് ബോർഡ് നടത്തുന്ന നിയമനമാണ് പിഎസ്‌സിക്ക് വിടുന്നത്. വഖഫ് ബോർഡ് പ്രവർത്തനങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈകടത്തുകയല്ല ബോർഡിൻറെ പ്രവർത്തനങ്ങൾ കൂടുതൽ നീതിയുക്തവും സുതാര്യവുമാക്കുകയാണ് ലക്ഷ്യ മെന്നും മന്ത്രി പറഞ്ഞു.