കൊച്ചി: ഇന്ത്യൻ സ്മാർട്ഫോൺ ബ്രാൻഡായ ലാവ ഇന്റർനാഷണൽ ലിമിറ്റഡ്, ആദ്യ ഇന്ത്യൻ 5ജി സ്മാർട്ഫോൺ ആയ ലാവ അഗ്നി 5ജി അവതരിപ്പിച്ചു. ഫോണ്‍ ഉപയോഗത്തിന് മിന്നൽ വേഗത നൽകുകയും , ഒരേസമയം ഒന്നിലധികം ആപ്ലിക്കേഷനുകളെയും ഗെയിമുകളെയും പിന്തുണയ്ക്കുകയും ചെയ്യുന്ന മീഡിയടെക്കിന്റെ ഏറ്റവും പുതിയ ചിപ്സെറ്റ് ഡൈമെന്‍സിറ്റി 810 ആണ് സൂപ്പർ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി റാമും, ഏറ്റവും പുതിയ യൂണിവേഴ്സൽ ഫ്ളാഷ് സ്റ്റോറേജ് അടിസ്ഥാനമാക്കിയ 128 ജിബി റോം ശേഷിയോടെയുമാണ് ലാവ അഗ്നി 5ജി എത്തുന്നത്.
മികച്ച ഫോട്ടോഗ്രാഫി അനുഭവം നല്‍കുന്നതിന് 64 എംപി പ്രൈമറി ക്യാമറ, 5 എംപി വൈഡ് ആംഗിൾ ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയുണ്ട്. സെല്‍ഫികൾ മനോഹരമാക്കാൻ 16 എംപി മുൻ ക്യാമറയുണ്ട് . അൾട്രാ എച്ച്ഡി, അൾട്രാ വൈഡ്, സൂപ്പർ നൈറ്റ്, പ്രോ മോഡ്, എഐ മോഡ് തുടങ്ങിയ പത്ത് ഇൻബിൽറ്റ് ക്യാമറ മോഡുകളാണ് ഈ വിഭാഗത്തിലെ മറ്റൊരു സവിശേഷത.
30വാട്ട് സൂപ്പർഫാസ്റ് ചാർജർ 90 മിനിറ്റിനുള്ളില്‍ 5000 എംഎഎച്ച് ബാറ്ററിക്ക് ഫുൾ ചാർജ് നല്‍കും. 90ഒ്വ റിഫ്രഷ് റേറ്റുഉള്ള 6.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഐപിഎസ് പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് ഫോണിന്. സ്ക്രീനിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. 0.034 സെക്കന്‍ഡിനുള്ളിൽ ഫോൺ സജ്ജമാവുകയും, 0.22 സെക്കന്‍ഡിനുള്ളിൽ ഫേസ് അണ്‍ലോക്ക് ചെയ്യുകയും ചെയ്യുന്ന സൈഡ് മൗണ്ടഡ് അൾട്രാ ഫാസ്റ്റ് ഫിംഗർപ്രിന്റ് അണ്‍ലോക്കും ഫോണിന്റെ സവിശേഷതയാണ്.
2021 നവംബർ 18 മുതല്‍ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ആമസോൺ , ഫ്ലിപ്കാർട്ട് എന്നിവയിലൂടെയും പുതിയ ലാവ അഗ്നി 5ജി ലഭ്യമാകും. വില 19,999. നവംബർ 9 മുതല്‍ നവംബർ 17 വരെ ഉപയോക്താക്കൾക്ക് ലാവ ഇ-സ്റ്റോറിലും ആമസോണിലും 500 രൂപ രൂപ അടച്ച് പ്രീബുക്കിങ് ചെയ്യാം. പ്രീബുക്കിങ് ചെയ്യുന്നവർക്ക് 2000 രൂപ കിഴിവില്‍ 17,999 രൂപക്ക് ഫോൺ ലഭിക്കും.
സാങ്കേതിക മേഖലയിൽ ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും നേടാനാവുന്നതിനെ പ്രതിനിധീകരിക്കുന്ന ഒരു ഫോണാണ് അഗ്നി 5ജിയെന്ന് ലാവഇന്റർനാഷണൽ ലിമിറ്റഡിന്റെ പ്രസിഡന്റും ബിസിനസ് ഹെഡുമായ സുനിൽ റെയ്ന പറഞ്ഞു. ഏറ്റവും പുതിയ എല്ലാ സവിശേഷതകളും ഫോണിലുണ്ട്. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ഫോൺ , തങ്ങളുടെ രാജ്യത്തെ അടുത്ത ടെക് സൂപ്പർ പവറായി കാണാൻ ആഗ്രഹിക്കുന്ന ഓരോ ഉപയോക്താക്കൾക്കും സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ഇന്ത്യൻ സ്മാർട്ഫോൺ ബ്രാൻഡായ ലാവയുമായി മീഡിയടെക്കിന് ദീർഘകാല ബന്ധമുണ്ടെന്നും, മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിനും, ഇന്ത്യയിൽ നിന്നുള്ള അത്യാധുനിക ഉല്‍പ്പന്ന വികസനത്തിന് നേതൃത്വം നല്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സഹകരണമെന്നും മീഡിയടെക് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അങ്കു ജെയിന് പറഞ്ഞു.