തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ എല്‍.ഡി.എഫില്‍ തീരുമാനം. യുഡിഎഫ് മുന്നണി വിട്ട് എല്‍ഡിഎഫിലേക്ക് വന്നപ്പോള്‍ ജോസ് കെ. മാണി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരള കോണ്‍ഗ്രസ് ഒഴിഞ്ഞ സീറ്റായതിനാല്‍ അവര്‍ക്ക് തന്നെ നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയാകുകയായിരുന്നു.
ഈ മാസം 29 നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 16നാണ്.
നാളെ കേരള കോണ്‍ഗ്രസ് യോഗം കോട്ടയത്ത് ചേരുന്നുണ്ട്. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ജോസ് കെ മാണി തന്നെ മത്സരിക്കാനാണ് സാധ്യതയെന്നും കാര്യമായ മാറ്റമുണ്ടാകില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. നേരത്തെ യുഡിഎഫിലേക്ക് മടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നല്‍കിയ സീറ്റിലാണ് ജോസ് കെ. മാണി രാജ്യസഭയിലേക്ക് വിജയിച്ചത്.