ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴയെ തുടര്‍ന്ന്‍ പതിനാറ് ജില്ലകളിലാണ് ( 16 districts) റെഡ് അലേർട്ട് ( red alert) പ്രഖ്യാപിച്ചു. 10 മുതൽ 12 ആം തീയതിവരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ, തീരദേശ ജില്ലകളായ കടലൂർ, രാമനാഥപുരം, ശിവഗംഗ, പുതുക്കോട്ട, തഞ്ചാവൂർ തുടങ്ങി പത്ത് ജില്ലകളിലാണ് റെഡ് അലേർട്ട്. 11,12 തീയതികളിൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവണ്ണാമലൈ, വിഴിപ്പുരം ജില്ലകളിലും ശക്തമായ മഴയുണ്ടാകും.
റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ജില്ലകളിലെ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയെന്നോണം ആരക്കോണത്ത് നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേന സംഘം ഇന്ന് രാത്രിയോടെ ചെന്നൈയിൽ എത്തിച്ചേരും.