തിരുവനന്തപുരം:മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഐ.ജി ലക്ഷ്മണയ്‌ക്കെതിരെ നടപടിക്ക് ശുപാർശ. ലക്ഷമണയ്ക്ക് (IG lakshmana) എതിരായ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. മോൻസൻ മാവുങ്കല്ലിനെ കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വേറെയും ചിലരെ ഐജി ലക്ഷമണ സഹായിച്ചുവെന്ന് പരാതിയുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. വ്യപകമായി തട്ടിപ്പ് നടത്തുന്ന ഒരാളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥനുള്ള ബന്ധം തെറ്റായ സന്ദേശം നല്‍കുന്നതിനാല്‍ നടപടി വേണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുഖ്യമന്ത്രിയുടെ പരിഗണനയിലാണ് റിപ്പോര്‍ട്ട് ഇപ്പോഴുള്ളത്.
അതേസമയം കഴിഞ്ഞ മാസം ഡിജിപി അനില്‍ കാന്തും ഐജി ലക്ഷ്മണയ്ക്ക് എതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഡിജിപി സത്യവാങ്മൂലം നല്‍കിയത്. മോന്‍സനെതിരെ പത്ത് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മോന്‍സനും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ അന്വേഷണത്തിന്റെ കാര്യക്ഷമതയെ സംശയിക്കേണ്ടതില്ലെന്നും ഹൈക്കോടതിയില്‍ ഡിജിപി അറിയിച്ചിരുന്നു.