ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന അവശ്യ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ബി 12. രക്തകോശങ്ങളെയും നാഡീകോശങ്ങളുടെയും ആരോഗ്യം നിലനിർത്താൻ പ്രധാന പങ്ക് വിറ്റാമിൻ ബി 12 വഹിക്കുന്നുണ്ട്.
കടല്‍ മീനുകളില്‍ നിന്നും മുട്ട, പാലുത്പന്നങ്ങള്‍ എന്നിവയിലും വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്നു. വയറിലുണ്ടാകുന്ന അണുബാധ, മറ്റ് ദഹന പ്രശ്നങ്ങള്‍ വിറ്റാമിന്‍ ബി 12 ന്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്. മുതിര്‍ന്നവരിലും പ്രമേഹരോഗികളിലും വിറ്റാമിന്‍ ബി12 അഭാവം കാണപ്പെടാം.
ഡോപ്പമിന്‍, സെറോടോണിന്‍ പോലുള്ള തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്റര്‍ കെമിക്കലുകളുടെ ഉത്പാദനത്തെ വൈറ്റമിന്‍ ബി12 നിയന്ത്രിക്കുന്നതിനാൽ ഇവയുടെ അഭാവം തലച്ചോറും നാഡീവ്യൂഹവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കാം.
വിറ്റാമിന്‍ ബി12 ന്‍റെ തോത് ശരീരത്തില്‍ വളരെയധികം കുറയുമ്പോൾ വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനും സാദ്ധ്യതയുണ്ട്. .കൂടാതെ ചുവന്ന രക്താണുക്കളുടെ തോത് കുറയുന്നത് ഹൃദയമിടിപ്പ് കൂടാന്‍ കാരണമാകും. ഇതിന്‍റെ ഫലമായി ശ്വാസമെടുക്കുന്നതില്‍ പ്രശ്നം നേരിടാം.