തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി വിഷയത്തിൽ സംയുക്ത പരിശോധന നടത്തിയതിൻ്റെ തെളിവ് പുറത്ത്. മരംമുറി അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദം ശരിയല്ലെന്നതിന് തെളിവാണ് കത്ത്. ജൂണ്‍ 11ന് പരിശോധന നടത്തി, 15 മരങ്ങള്‍ മുറിക്കണമെന്ന് കണ്ടെത്തി. ബേബി ഡാം ബലപ്പെടുത്താനാണ് പരിശോധനയെന്നത് സര്‍ക്കാര്‍ അറിഞ്ഞു.
മേല്‍നോട്ട സമിതി അധ്യക്ഷന്‍ കത്ത് അയച്ചത് ജലവിഭവ സെക്രട്ടറിക്കാണ്. സര്‍ക്കാര്‍ നടപടികള്‍ ഈ കത്തിനെത്തുടര്‍ന്നാണ്. നിയമസഭയിൽ നടത്തിയ പ്രസ്താവന തിരുത്താൻ വനം മന്ത്രി സ്പീക്കർക്ക് കുറിപ്പ് നൽകി.
മുല്ലപെരിയാറിലെ വിവാദ മരം മുറി ഉത്തരവ് റദ്ദു ചെയ്യാനാവുമോ എന്ന് സർക്കാർ നിയമോപദേശം തേടി. അതേ സമയം ബേബി ഡാം ബലപ്പെടുത്തണമെന്നും അപ്രോച്ച് റോഡ് അറ്റകുറ്റപണി ചെയ്യണമെന്നും കേന്ദ്ര ജലവിഭവ വകുപ്പ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.