ഒമാന്‍: ഒമാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങി. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് മൂന്നു മാസം പൂര്‍ത്തിയാക്കിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ എത്തേണ്ടവരുടെ പട്ടിക ഒമാന്‍ പുറത്തുവിട്ടു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്. നൂറില്‍ താഴെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍. പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ ഈ പട്ടിക ഒമാന്‍ വിപുലീകരിച്ചു.