ഡയറ്റ് ചെയ്യുമ്പോൾ എന്തൊക്കെ ആഹാരപാനീയങ്ങളാണ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നതിനെ സംബന്ധിച്ച് പലര്‍ക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. അതില്‍ പ്രധാനപ്പെട്ട സംശയമാണ് പാല്‍ വേണമോ വേണ്ടയോ എന്നത്.
കുട്ടിക്കാലം മുതല്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധപൂര്‍വം നല്‍കുന്ന ഒന്നാണ് പാല്‍.എന്നാൽ ആരോഗ്യകരമായ ഈ പാനീയത്തിൽ കൊഴുപ്പിന്റെ വളരെ കൂടുതലുമാണ്.പക്ഷെ,കൊഴുപ്പിന്റെ അളവിനെ പേടിച്ചു ഡയറ്റിന്റെ കാര്യത്തിൽ പാൽ ഒഴിവാക്കേണ്ടെന്നാണ് ഡയറ്റീഷ്യന്മാരുടെ അഭിപ്രായം.
എന്തെന്നാൽ കൊഴുപ്പിനേക്കാൾ ഉയർന്ന സ്രോതസ്സും അളവുമാണ് അതിലെ പ്രൊറ്റീനുകൾക്കുള്ളത്.250 മില്ലി പാലില്‍ 8 ഗ്രാം പ്രോട്ടീനും 125 മില്ലിഗ്രാം കാല്‍സ്യവും ഉണ്ടെന്ന് കണക്കാക്കുന്നത്.പാലും പാലുത്പന്നങ്ങളും അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഭാരനിയന്ത്രണത്തില്‍ മെച്ചപ്പെട്ട ഫലങ്ങള്‍ കൈവരിക്കുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.
പാലിലെ കാല്‍സ്യം അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ദഹന പ്രശ്നങ്ങള്‍, ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യത കുറയ്കാനും സഹായിക്കുന്നു.ഇക്കാരണങ്ങള്‍ കൊണ്ട് ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസം ഒരു കപ്പ് പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്.
<iframe width="917" height="516" src="https://www.youtube.com/embed/9Nn2bl9IxdA" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscre