തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരെയുള്ള സമരം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. സമരത്തിന്‍റെ അടുത്തഘട്ടം ആലോചിക്കാൻ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരും. നടൻ ജോജു ജോർജിൻ്റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ചേരുന്ന ഭാരവാഹി യോഗത്തിൽ ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കണമെന്നും ചർച്ച ചെയ്യും.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ചക്ര സ്തംഭന സമരത്തിൽ പങ്കെടുകാത്തതിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് അതൃപ്തിയുണ്ട്. റോഡുപരോധിച്ചുള്ള സമരത്തെ സതീശൻ എതിർക്കുന്നുണ്ട്. എന്നാൽ തെരുവിൽ സമരം ശക്തമാക്കാൻ തന്നെയാണ് സുധാകരന്‍റെ തീരുമാനം.