ആയുഷ്മാൻ ഖുറാനയുടെ (Ayushmann Khurrana) പുതിയ ചിത്രമാണ് ചണ്ഡീഗഡ് കരെ ആഷിഖി (Chandigarh Kare Aashiqui). അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുപ്രതിക് സെൻ, തുഷാർ പരഞ്ജ്പെ എന്നിവരാണ് ചണ്ഡീഗഡ് കരെ ആഷിഖിയുടെ തിരക്കഥ എഴുതുന്നു. ബോളിവുഡ് റൊമാന്റിക് ചിത്രമായ ചണ്ഡീഗഡ് കരെ ആഷിഖിയുടെ ട്രെയിലർ പുറത്തുവിട്ടു.
മൻവിന്ദർ എന്ന കഥാപാത്രമായിട്ടാണ് ആയുഷ്മാൻ ഖുറാനെ ചിത്രത്തിലുള്ളത്. ഫിറ്റ്നസ് ട്രെയിനറായി ആയുഷ്മാൻ ഖുറാന എത്തുമ്പോളഅ നായിക വാണി കപൂർ സുംബ ട്രെയിനറായിട്ടാണ് ചിത്രത്തിലുള്ളത്. വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ശ്രമത്തിലാണ് ആയുഷ്മാൻ ഖുറാനെയുടെ കഥാപാത്രം. ജിമ്മിൽ കുറെ സമയം ചെലവഴിക്കുന്ന ആയുഷ്മാൻ ഖുറാനയുടെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനകൾ ട്രെയിലർ നൽകുന്നുണ്ട്. ഇരുവരുടെയും പ്രണയമാണ് ചിത്രത്തിലും ട്രെയിലറിലും വ്യക്തമാക്കുന്നതും.
ആയുഷ്ഷ്മാൻ ഖുറാനെയുടെ സോഷ്യൽ കോമഡി ചിത്രങ്ങളിൽ പെടുത്താവുന്നതാണ് ചണ്ഡീഗഡ് കരെ ആഷിഖിയും. ഭൂഷൺ കുമാറാണ് ചിത്രം നിർമിക്കുന്നത്. സച്ചിൻ- ജിഗാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഡിസംബർ 10നാണ് ചിത്രം റിലീസ് ചെയ്യുക.
ആയുഷ്ഷ്മാൻ ഖുറാനയ്ക്കും വാണി കപൂറിനൊപ്പം അഭിഷേക് ബജാജ്, യോഗ്രാജ് സിംഗ്, കരിസ്മ സിംഗ്, ടാന്യ , ഗിരിഷ് ധമിജ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. പ്രണയത്തിനൊപ്പം ചിരിക്കും ചിത്രത്തിൽ പ്രാധാന്യമുണ്ടെന്ന് ആണ് റിപ്പോർട്ടുകൾ. ചന്ദൻ അറോറയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്.